വിദ്യാഭ്യാസ മേഖലയിൽ മയ്യഴി മാതൃക: ടി. അശോക് കുമാർ എം എൽ എ

വിദ്യാഭ്യാസ മേഖലയിൽ മയ്യഴി മാതൃക: ടി. അശോക് കുമാർ എം എൽ എ

മാഹി . സമർപ്പിത മനസ്ക്കരായഅദ്ധ്യാപകരും, ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളുമാണ് മയ്യഴി വിദ്യാഭ്യാസ മേഖലയുടെഔന്നത്യത്തിന് കാരണമെന്ന് അഡ്വ.ടി.അശോക് കുമാർ എം എൽ എ പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മടിച്ചു നിൽക്കുന്ന വിഷയങ്ങളിൽ പോലും ഫലപ്രദമായി ഇടപെടാൻ ജനശബ്ദത്തിന് കഴിയുന്നുണ്ടെന്നും, അക്ഷരാർത്ഥത്തിൽ ഈ സംഘടന ജനങ്ങളുടെ ശബ്ദമാണെന്നും എം എൽ എ അഭിപ്രായപ്പെട്ടു

.ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി./ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും, സി.ബി.എസ്.ഇ.പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരേയും ആദരിക്കാനുളള ചടങ്ങ് ശ്രീനാരായണ ബി.എഡ്. കോളജിൽ ഉദ്ഘാടനം ചെയ്ത് സംഹാരിക്കുകയായിരുന്നു എം.എൽ എ .

സ്വർണ്ണ മെഡൽ ജേതാക്കളായ ആറോൺ ടെനിസൺ. ഷദ സൈനബ് സഹീർ

എന്നിവർക്ക് എം എൽഎ സുവർണ്ണ ഫലകം സമ്മാനിച്ചു. വിദ്യാഭ്യാസമേലദ്ധ്യക്ഷ എം എം. തനൂജ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.

 ശ്രേഷ്ഠാദര ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ മുഖ്യഭാഷണം നടത്തി. കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ മയ്യഴിയുടെ പുതിയജനപ്രതിനിധിക്ക് ആദരവ് സമർപ്പിച്ചു.

ഇ.കെ. റഫീഖ് സ്വാഗതവും, ടി.എം. സുധാകരൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ ശ്രേഷ്ഠാദര ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു