*നൻമയുടെ പൂമരമായി* *സി.വി.രാജൻ പെരിങ്ങാടി*

*നൻമയുടെ പൂമരമായി*  *സി.വി.രാജൻ പെരിങ്ങാടി*

ന്യൂമാഹി: നൻമ മരം സംസ്ഥാന പരിസ്ഥിതി അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും , പ്രഭാഷകനുമായ സി.വി.രാജൻ പെരിങ്ങാടി അർഹനായത് നാടിന് അഭിമാനമായി.

പരിസ്ഥിതി സംരക്ഷണം ജീവിതനിയോഗം പോലെ കണ്ട് സമർപ്പിത മനസ്സോടെ അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലുടനീളം നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.വി.രാജന് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്യവർജ്ജന സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഗാന്ധിയൻ ചിന്താസരണിയിലൂടെ അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാസ്റ്റർ ആയിരത്തിലേറെ വേദികളിൽ പരിസ്ഥിതിസംരക്ഷണത്തിനും, ലഹരി ഉപഭോഗത്തിനുമെതിരെയും, പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

ആനുകാലികങ്ങളിൽ സ്ഥിരമായി പരിസ്ഥിതി പ്രശ്നങ്ങളെ അധികരിച്ച് എഴുതുകയും,

ആകാശവാണിയിൽ പരിസ്ഥിതി ക്വിസ്സ് നടത്താറുമുണ്ട്.

 പ്രകൃതിമിത്രം മാസിക (കണ്ണൂർ )മുൻ എഡിറ്ററായിരുന്നു

തലശ്ശേരി മുനിസിപ്പാലിറ്റി മാലിന്യങ്ങൾ പുന്നോൽ പെട്ടിപ്പാലം കടൽത്തി രത്ത് നിക്ഷേപിക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് കേസ്സിൽ പ്രതിയായി.

തലശ്ശേരി കൊടുവള്ളിയിൽ കണ്ടൽകാടുകൾ നികത്തി സൗധങ്ങൾ പണിയുന്നതിനെതിരെ സമരമുഖത്തുണ്ടായിരുന്നു.

സോഷ്യൽ ഫോറസ്ട്രിയുടെ സഹായതത്തോടെ ജില്ലയിൽ കണ്ടൽ കാടുക ളുടെ സംരക്ഷണത്തിനായി വാഹന പ്രചരണ ജാഥ നടത്തി.

സംസ്ഥാന വനംവകുപ്പിൻ്റെ സഹായത്തോടെ വനവൽക്കരണ പരിപാടി കൾ നടത്തിയിട്ടുണ്ട്..

പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഔഷധക്കാവ് ഒരുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.

പ്ലാച്ചിമട സമരപ്പന്തലിൽ സമരത്തിന്റെ ഭാഗമായി

ഫീൽഡ് പബ്ലിസിറ്റി റിസോഴ്‌സ് പേഴ്‌സണായി ലക്ഷദ്വീപുകളായ മിനിക്കോയി, അഗത്തി, കവരത്തി ദ്വീപുകളിൽ പ്രകൃതിസംരക്ഷണ ക്ലാസ് എടുത്തിട്ടുണ്ട്..

നന്മമരം ഗ്ലോബൽ ഫൗണ്ടേഷനായി ഓൺലൈൻ ക്ലാസുകൾ എടുത്തു.

വയനാട് അംബേദ്‌കർ കോളനി, പച്ചിലക്കാട്, മാനന്തവാടി മേഖലകളിൽ പരിസ്ഥിതിബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തിരുന്നു.

 മയ്യഴിപുഴ സംരക്ഷണത്തിനായി നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുകയുണ്ടായി.

 ഗാഡ്ഗിൽ കമ്മീഷൻ്റെ വെളിച്ചത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിൻറെ ആവശ്യകതയെക്കുറിച്ച് തുടർച്ചയായി പ്രഭാഷണങ്ങൾ നടത്തി.

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാൻ വനംവകുപ്പിൻ്റെ സഹാ യത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നാല്ക്യാമ്പുകൾ നടത്തി.

 കനകമലയുടെ നെറുകയിൽ മലയോടൊപ്പം ക്യാമ്പ് നടത്തി.

ധർമ്മടം തുരുത്തിൽ കടലോരത്ത് ഓളവും തീരവും ത്രിദിന പരിസ്ഥിതി ക്യാമ്പ് നടത്തി. 

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പഠനക്യാമ്പ് സംഘടിപ്പിച്ചു.

മാടായിപ്പാറയിലെ അനധികൃത കളിമൺ ഖനനം സന്ദർശിച്ചു.

വിവിധ എച്ച്. എസ്, എച്ച്. എസ്. എസ്.സ്‌കൂളുകളുടെ എൻ.എസ്. എസ്., എൻ.സി.സി. ക്യാമ്പുകളിൽ പ്രകൃതിസംരക്ഷണം ക്ലാസുകൾ കൈകാര്യം ചെയ്തു.

പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാനുള്ള ആഗ്രഹം കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും യാത്രകൾ നടത്തി.

 വിവിധ വൻകരകളിലെ 20 രാജ്യങ്ങൾ സന്ദർശിച്ചു.

ഹിമാലയാസ്- മൗണ്ട് ഏവറസ്റ്റ്,

നേപ്പാളിലെ കാഠ്മണ്ഡു എയർപോർട്ടിൽ നിന്ന് ബുദ്ധ എയർവേയ്‌സ്‌ ഹെലി കോപ്റ്ററിൽ ചുറ്റും പറന്നുകണ്ടു. 

സ്വിറ്റ്സർലാണ്ടിലെ ആൽപ്സ് പർവ്വതത്തിലെ ഗ്ലേസിയർ 3000- ഗൊണ്ടാലയിൽ ഇറങ്ങി മഞ്ഞു പുതച്ച - മഞ്ഞുവീണുണ്ടായ വത ശിഖരങ്ങളിൽ കാലു റപ്പിച്ചു.

ആസ്ട്രേലിയയിലെ The great Dividing Ranges. Blue Mountain സന്ദർശിച്ചു.

ജർമ്മനിയിലെ ബ്ലേക്ക് ഫോറസ്റ്റ് തുടങ്ങിയ മലനിരകൾ കയറിയിറങ്ങി.

ടോപ് ഓഫ് യൂറോപ്പ് എന്നറിയപ്പെടുന്ന സ്വിറ്റ് സർലാൻഡിലെ ജംഗ് ഫ്രോ റെയിൽവെ സ്റ്റേഷനിലേക്ക് മല കയറുന്ന ട്രെയിനിൽയാത്ര ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക് ഓഷ്യൻ, അറബിക്കടൽ യാത്രനടത്തി.

ഇംഗ്ലീഷ് ചാനലിലൂടെ ഒരു രാത്രി മുഴുവൻ കപ്പൽ യാത്ര നടത്തി ലണ്ടനിൽ നിന്ന് നെതർലാൻ്റിലേക്ക് പോയി.

നേപ്പാളിലെ വലിയ നദിയായ നാരായണി നദിയാത്ര.

സിന്ധു, ഗംഗ, യമുന, സരയു തുടങ്ങിയ നദീയാത്രചെയ്തു.

യൂറോപ്പിലൂടെ ഒഴുകുന്ന ആഡ്രിയാറ്റിക് കടൽ,

ലണ്ടനിലെ തെംസ് നദി ,

 ഫ്രാൻസിലെ സീൻ നദി 

ജർമ്മനിയിലെ റൈൻ നദി തുടങ്ങിയ നദികളിലൂടെയുള്ള യാത്രയുംഅവിസ്മരണീയ അനുഭവമാണെന്ന് മാഷ് പറഞ്ഞു.

റൈൻ നദി ഉത്ഭവിക്കുന്ന സ്വിസ്സ് പർവ്വതനിര സന്ദർശിക്കുകയുണ്ടായി.

ന്യൂസിലന്റിലെ സൾഫേറ്റ് സിറ്റി എന്നറിയപ്പെടുന്ന റൊട്ടോറോവ സന്ദർശിച്ചിരുന്നു.

.പസഫിക് ഓഷ്യൻ കോസ്റ്റിലെ ഗ്രീൻലാന്റിൽ നിന്ന് മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് സമുദ്രാന്തർഭാഗത്തെ വൈവിധ്യമാർന്ന കടൽ സസ്യങ്ങൾ പവിഴപുറ്റുകൾ, കടൽ ജീവികൾ എന്നിവയെ അടുത്തു കാണാൻ ഭാഗ്യമുണ്ടായി.

വംശനാശഭീഷണി നേരിടുന്ന കിവി പക്ഷികൾ, റെഡ് പാൻഡ, Philip Island ലെ Little Penguins, Kangaroo, Fern Forest, Glooming Worms ร ๓๓ പരിസ്ഥിതി ഒരുക്കിയ ഭൂമിയിലെ വിസ്‌മയ ഇന്ദ്രജാലങ്ങൾ നേരിട്ടുകണ്ടു.

ഈ അറിവുകൾ ലേഖനങ്ങളിലൂടെ പ്രഭാഷണങ്ങളിലൂടെ, പരിസ്ഥിതി ക്ലാസുകളിലൂടെ ചാനലുകളിലൂടെ, ആകാശവാണിയിലുടെ പുതിയ തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.