*ആസ്പയർ എക്സലൻസ് അവാർഡ്: വിജയികളെ അനുമോദിച്ചു*
മാഹി കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിച്ച ആസ്പയർ എക്സലൻസ് അവാർഡ്ദാന ചടങ്ങ് പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി. കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് മുഖ്യ ഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ.സി.ജി.ലക്ഷ്മി ദേവി, പ്രിയദർശിനി യുവകേന്ദ്ര പ്രസിഡണ്ട് അലി അക്ബർ ഹാഷിം, ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡണ്ട് എസ്.ഇഷാനി, കോളേജ് ഡയരക്ടർ ടി.എം.സുധാകരൻ, സന്ദീവ്.കെ.വി, രജീഷ്.ടി.വി എന്നിവർ സംസാരിച്ചു..