ലഹരി വിരുദ്ധ ചിത്രരചനാ മത്സരം നടത്തി.
മാഹി: മാരക ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വരവർണ്ണങ്ങളിലൂടെ കൗമാര - ബാല്യങ്ങൾ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചു.
മലബാർ കേൻസർ സെന്റർ ആന്റി ടുബാക്കോ സെല്ലും, പള്ളൂർ വിനായക കലാക്ഷേത്രവും, വർണ്ണം ചിത്രരചന പരിശീലന കേന്ദ്രത്തിന്റേയും, സംയുക്താഭിമുഖ്യത്തിൽ പള്ളൂർ സ്കോളർഹൈസ്കൂളിൽ നടന്ന ചിത്രരചനാ മത്സരം കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. വിനായക കലാക്ഷേത്രം രക്ഷാധികാരി രാമകൃഷ്ണൻ കാണി അദ്ധ്യക്ഷത വഹിച്ചു. മലബാർ കേൻസർ സെന്ററിലെഡോ. ഫിൻസ് എം ഫിലിപ്പ് ലഹരി വിരുദ്ധ സന്ദേശം നൽകി. മാഹി ഫയർ ഓഫീസർ പി.രതീഷ് കുമാർ , പൊലീസ് എസ്.ഐ. സുനിൽ മുന്നങ്ങാടി , ബേബി മനോജ് സംസാരിച്ചു. ചിത്രകാരൻ വീരേന്ദ്രകുമാർ സ്വാഗതവും, പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു