ലേബർ ഓഫീസർ കെ. മനോജ് കുമാറിന് യാത്രയയപ്പ് നൽകി.

ലേബർ ഓഫീസർ കെ. മനോജ് കുമാറിന് യാത്രയയപ്പ് നൽകി.

ലേബർ ഓഫിസർ കെ.മനോജ് കുമാറിന് യാത്രയയപ്പ് നൽകി മാഹി ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലേബർ ഓഫീസർ കെ. മനോജ് കുമാറിന് യാത്രയയപ്പ് നൽകി. നിസ്വാർത്ഥവും സത്യസന്ധവുമായി പ്രവർത്തിച്ച് സർവ്വീസിൽ നിന്നും വിരമിച്ച ലേബർ ഓഫീസറുടെ യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സിക്യൂട്ടിവ് എഞ്ചിനിയർ ഒ.പ്രദീപ് കുമാർ നിർവ്വഹിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, പി.ടി.സി.ശോഭ, അലി അക്ബർ ഹാഷിം, അഡ്വ.എ.പി.അശോകൻ, ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.കെ.ശ്രീജിത്ത്, കെ.പി.ഉദയകുമാർ, ശിവൻ തിരുവങ്ങാടൻ എന്നിവർ സംസാരിച്ചു.