മാഹി മേഖലയിലെ മുഴുവൻ സ്കൂൾ ബസ്സുകളുടെയും ഫിറ്റ്നസ് പരിശോധന ഇന്ന് മാഹിയിൽ നടന്നു
മാഹി മേഖലയിലെ മുഴുവൻ സ്കൂൾ ബസ്സുകളുടെയും ഫിറ്റ്നസ് പരിശോധന ഇന്ന് മാഹിയിൽ നടന്നു
മാഹി മേഖലയിലെ എല്ലാ കോളേജ് സ്കൂൾ ബസുകളും ഗവൺമെൻറ് സ്റ്റുഡൻസ് ബസ്സുകളും അടക്കം 40 ഓളം വാഹനങ്ങൾ ആണ് ഇന്ന് ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിയത്. സുരക്ഷാസംബന്ധമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്പീഡ് ഗവർണർ, ജിപിഎസ്/ എമർജൻസി എക്സിറ്റ് ,ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണം സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ ഗതാഗത വകുപ്പിന്റെ സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റർ അങ്കിത്കുമാർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു . മാഹി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി
ഭുവൻ കുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഫിറ്റ്നസ് ശരിയല്ലാത്ത വാഹനങ്ങൾ ശരിയാക്കാൻ ഒരാഴ്ച സമയം അനുവദിക്കുമെന്ന
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഭുവൻ കുമാർ പറഞ്ഞു എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് ഹരിഹരനും പരിശോധനയിൽ സംബന്ധിച്ചു