കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീഹരി അന്തരിച്ചു.
പയ്യന്നൂര്‍: കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ്.
എ.സി. ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്.
എൻ.എൻ. കക്കാട് അവാർഡ് (1996), വി.ടി.കുമാരൻ അവാർഡ് (1997), വൈലോപ്പിള്ളി അവാർഡ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Ver 5.25 എന്ന സിനിമയിലെ
" ഓമൽ പൂവെ പോരൂ
ആരും കാണാതോൺലൈൻ ചാറ്റിൻ കാറ്റിൽ... "എന്ന ഗാനം രചിച്ചത് ഇദ്ദേഹമാണ്. ഇക്കഴിഞ്ഞ മേയ് 30 നാണ് കോളേജില്‍ നിന്ന് വിരമിച്ചത്.
ഭാര്യ: കെ.സംഗീത.എ.സി. ശ്രീഹർഷൻ ഏക മകനാണ്.