എം എം ഹയർ സെക്കൻഡറി സ്കൂൾ ന്യൂമാഹി പരിസ്ഥിതി ദിനം ആചരിച്ചു.
ഹെഡ്മാസ്റ്റർ എം പി ബാബു വിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ ശർമിള ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുപ്പതോളം ഹരിത സേനാംഗങ്ങളെ മൊമെൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ വില്ലേജ് എക്സ്ടെൻഷൻ ഓഫീസർ ശ്രീമതി ടി പി ബിഷ , PTA പ്രസിഡൻ്റ് ടി എം സൗജത്ത്, പി എം സുധീഷ്, കെ അനിഷ്, കെ കെ മുഫ്ത്തിൽ മുനീർ. എം കെ മുഹമ്മദലി , ടി വി നീനിയ എന്നിവർ സംസാരിച്ചു.