മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

മാഹി : പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ എഡ്യുക്കേഷണൽ ചെയർമാൻ ശ്രീ. പി.സി ദിവാനന്ദൻ മാസ്റ്റരുടെ അധ്യക്ഷതയിൽ റിട്ടയേർഡ് ലക്ചററും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കാർഷിക അവാർഡ് ജേതാവുമായ ശ്രീ. ടി. എം. പവിത്രൻ മാസ്റ്റർ പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. കൂടാതെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ചെടികൾ നൽകി. അത് നട്ട് സംരക്ഷിക്കാനുള്ള നിർദ്ദേശവും നൽകി. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. സി.പി ഭാനുമതി സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. കെ അജിത് കുമാർ അധ്യാപകനായ ശ്രീ. എ ഉമേഷ് ബാബു എന്നിവർ ആശംസ നേർന്നു. അധ്യാപിക ശ്രീമതി ഭാഗ്യലക്ഷ്മി നന്ദിയും രേഖപ്പെടുത്തി. മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണപ്പമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.