*പരിസ്ഥിതി ദിനം: വൃക്ഷതൈ വിതരണവും നട്ടുപിടിപ്പിക്കലും നടത്തി*
മാഹി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരു തൈ നട്ടാൽ ഒരു നന്മ വളരുമെന്ന മുദ്രാവാക്യം ഉയത്തിപിടിച്ച് ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണവും നട്ടുപിടിപ്പിക്കലും നടത്തി. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം സമന്വയ അസോസിയേഷൻ പ്രസിഡണ്ട് സുനിൽ കേളോത്ത്, സ്വേത.കെ.വി എന്നിവർ ചേർന്ന് വ്രക്ഷതൈനട്ട് നിർവ്വഹിച്ചു. കെ.വി. ഹരീന്ദ്രൻ, പ്രവീൺ.പി.പി, വിജീഷ്, ബാലചന്രൻ.എ, വത്സകുമർ മാസ്റ്റർ, ജോയ് പരേര, രമേശ്.വി.കെ, കുത്തികൃഷ്ണൻ, പുഷ്പ വത്സ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.