പ്രവേശനോത്സവം നാടിന്റെ ഉത്സവമായി
മാഹി: മയ്യഴിയുടെ വടക്കൻ അതിർത്തിയിലെ മൂലക്കടവ് ഗവ: എൽ.പി.സ്കൂളിൽ നടന്ന പുതിയ അധ്യയന. വർഷത്തെ പ്രവേശനോത്സവം നാടിന്റെയാകെ ഉത്സവമായി. ആദ്യ നാൾ കളികളുടേയും, കഥകളുടെയും , പാട്ടുകളുടേയും സർഗ വസന്തം വിടർത്തി.
പ്രധാന അദ്ധ്യാപകൻ ബി ബാലപ്രദീപ് കുട്ടികളെ വരവേറ്റു, സീനിയർ ടീച്ചർ വിദ്യ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.സ്നേഹപ്രഭ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, കളിയുപകരണങ്ങൾ നിർമ്മിച്ച് പുത്തനറിവുകൾ പകർന്നേകുകയും ചെയ്തത് കൗതുകം പകർന്നു. മുൻ ഡി.ഇ.ഒ. സുരേഷ്ബാബു
മുഴുവൻ നവാഗതർക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. അതിനിടെ, അപ്രതീക്ഷിതമായി മാഹി എം എൽ എ. അഡ്വ. ടി. അശോക് കുമാറിന്റെ കടന്ന് വരികയും , അദ്ദേഹം കുട്ടികളോട് സംവദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തത് സദസ്സിനെആവേശം കൊള്ളിച്ചു.
എസ് എം സി വൈസ് ചെയർപേഴ്സൺ നഫീസ ഹനീഫ് പച്ചക്കറിവിത്ത് വിതരണവും നടത്തി.
അദ്ധ്യാപകരായ രൂപശ്രീ, റെന്യ, ചന്ദന, അക്ഷയ, ശ്യാമിലി, വൈഷ്ണവി നേതൃത്വം നൽകി.
ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.