പരിസ്ഥിതി ദിനാചരണം ഇന്ന്

പരിസ്ഥിതി ദിനാചരണം ഇന്ന്

ന്യൂമാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേേത്രം ഗംഗാധരൻ മാസ്റ്റർ സമാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5-ന് രാവിലെ 9 മണിക്ക് പരിസ്ഥിതി ദിനാചരണ പരിപാടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.

"പരിസ്ഥിതിയും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മുൻ പാലയാട് DIET പ്രിൻസിപ്പൽ  പി. കെ. ഗൗരി പ്രഭാഷണം നടത്തും.

പരിപാടിയുടെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യ വൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വായനശാല ഭാരവാഹികൾ അറിയിച്ചു.