സർഗാത്മക പരിപാടികളോടെ പ്രവേശനോത്സവം

സർഗാത്മക പരിപാടികളോടെ പ്രവേശനോത്സവം

മാഹി: ഗവ. എൽ.പി. സ്കൂൾ, ചെമ്പ്രയിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ കഥാപ്രസംഗ പരിശീലകനും മോണോ ആക്ട് പരിശീലകനും രചയിതാവും സംവിധായകനുമായ സവ്യസാചി "കളി+ആട്ടം" പരിപാടിയിലൂടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

വർണാഭമായ ക്ലാസ് മുറികളും സമ്മാനങ്ങളും മധുര പലഹാരങ്ങളും കലാപരിപാടികളുമായി വിദ്യാർഥികളെ സ്വീകരിച്ചു. ചടങ്ങിൽ 2025-26 അധ്യയന വർഷത്തെ ബെസ്റ്റ് ഔട്ട്‌ഗോയിങ് വിദ്യാർഥിനി ശീതൾ പി.യെ മെമന്റോ നൽകി ആദരിച്ചു.

ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

അഞ്ജന ടീച്ചർ സ്വാഗതവും എസ്.എം.സി വൈസ് ചെയർപേഴ്സൺ സരിത നന്ദിയും പറഞ്ഞു.