മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം
മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാഹി മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ശ്രി. പി.പി. വിനോദിൻ്റെ അധ്യക്ഷതയിൽ സാഹിത്യകാരനും പുതുച്ചേരി സർക്കാറിൻ്റെ അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. അഷറഫ് എ. സി. എച്ച് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. സി.പി. ഭാനുമതി സ്വാഗതവും എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. പി.സി ദിവാനന്ദൻ മാനേജർ ശ്രീ. കെ അജിത് കുമാർ മെമ്പർ ശ്രീ. കെ എം പവിത്രൻ എന്നിവർ ആശംസ നേർന്നു. അധ്യാപിക ശ്രീമതി. കെ. നിഷ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പുതുതായി വന്നുചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി.