ലോക സൈക്കിൾ ദിനം മയ്യഴിയിൽ ആചരിച്ചു.
ലോക സൈക്കിൾ ദിനം മയ്യഴി MLA അഡ്വ.ടി.അശോക് കുമാറിൻ്റെ നേതൃത്വത്തിൽ മയ്യഴിയിൽ സമുചിതമായി ആചരിച്ചു.
മയ്യഴി MLA അടക്കം 16 പേർ മയ്യഴി റെയിൽവേ സ്റ്റേഷൻ അതിർത്തിയിൽ നിന്നും അതിരാവിലെ ആരംഭിച്ച സൈക്കിൾ റാലി മാഹി പാലം പെരിങ്ങാടി റെയിൽവേ ഗേറ്റ്, സ്പിന്നിങ്ങ് മിൽ വഴി ഈസ്റ്റ് പള്ളൂരിലെത്തുകയും തുടർന്ന് ഗ്രാമത്തി, ഇരട്ടപ്പിലാക്കൂൽ, പളളൂർ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് ഇടയിൽ പീടിക, പന്തക്കൽ, മൂലക്കടവ് മാഹി അതിർത്തി വരെ എത്തി തിരിച്ച് ചാലക്കര വഴി മാഹി ഗവ: ഹൗസിനു മുൻപാകെ സമാപിക്കുമ്പോൾ ഏകദേശം മുപ്പതോളം കിലോമീറ്റർ പിന്നിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മയ്യഴിയിൽ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസീക ഉല്ലാസവും ലക്ഷ്യം വച്ച് യാതൊരു വിധ മലിനീകരണമോ ഇന്ധനക്ഷമതയോ ഇല്ലാതെ പ്രവർത്തിക്കുവരുന്ന സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയാണ് കെവലിയേർസ് ദേ മായേ .
മുൻവർഷങ്ങളിലും അഡ്വ.അശോക് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ലോക സൈക്കിൾ ദിന റാലി പുതുച്ചേരി മുൻ മന്ത്രി ഉത്ഘാടനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം MLA പ്രകാശനം നിർവ്വഹിച്ച ജഴ്സി ധരിച്ചായിരുന്നു കെവലിയേർസ് അംഗങ്ങൾ റാലിയിൽ അണിനിരന്നത്.
ജൂൺ 05 ന് ലോക പരിസ്ഥിതി ദിനത്തിലും ജൂൺ 07 ന് തലശ്ശേരി സൈക്കിൾ ക്ലബ്ബും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യുമായി സഹകരിച്ചുള്ള സൈക്കിൾ റാലിയും മയ്യഴിയിൽ നടക്കും.