ജി എൽ പി എസ് പള്ളൂർ വെസ്റ്റിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജി എൽ പി എസ് പള്ളൂർ വെസ്റ്റിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പള്ളൂർ: ജി.എൽ.പി.എസ്. പള്ളൂർ വെസ്റ്റ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം ഏറെ ആവേശത്തോടെ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ മധുരവും സമ്മാനങ്ങളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്.

പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പ്രഭാഷകനും, ആർ.വി.ജി.എച്ച്.എസ്.എസ്. റിട്ടയേർഡ് ഇംഗ്ലീഷ് ലെക്ചററും, എൻ.ടി.ടി.എഫ്. ഇംഗ്ലീഷ് ഫാക്കൽറ്റിയുമായ ചന്ദ്രൻ മേക്കുന്ന് നിർവ്വഹിച്ചു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

സ്കൂൾ എസ്.എം.സി. (SMC) ചെയർപേഴ്സൺ സുജിത്ത് കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ മുഖ്യ അധ്യാപിക (ഹെഡ്മിസ്ട്രെസ്സ്) മേഘന പി. ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു.

പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഒരുമ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിനിധി രാജൻ കെ.പുലരി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിനിധി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുമ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ വകയായി എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. കൂടാതെ, പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി സുജിത്ത് കുമാർ (ശ്രുതിലയ) പ്രത്യേക ഗിഫ്റ്റുകൾ സമ്മാനിച്ചു. സ്കൂളിന്റെ വകയായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ആകർഷകമായ സമ്മാന വിതരണവും ഇതോടൊപ്പം നടന്നു.

ചടങ്ങിന് വിദ്യാലയത്തിലെ അധ്യാപകനായ പി. അബ്ദുൾ റഷീദ് നന്ദി പ്രകാശനം നടത്തി. പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.