ബി.എഡ്. പ്രവേശനം : മാഹിയിലെ സംവരണ സീറ്റിലേക്ക് അപേഷ ക്ഷണിച്ചു

ബി.എഡ്. പ്രവേശനം : മാഹിയിലെ സംവരണ സീറ്റിലേക്ക് അപേഷ ക്ഷണിച്ചു

മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള തലശ്ശേരി ഗവഃ ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ  എഡ്യൂക്കേഷനിൽ 2026-2027 വർഷത്തേക്കുള്ള  ബി.എഡ്. പ്രവേശനത്തിനായി മാഹിക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ കണ്ണൂർ  സർവ്വകലാശാലയുടെ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിൻറ് ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹിയിലെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ ജൂൺ 18 നോ അതിന് മുൻപായോ സമർപ്പിക്കേണ്ടതാണെന്ന്  
മാഹി റിജ്യണൽ അഡ്മിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അറിയിച്ചു.
കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂ ക്ഷേഷനിൽ മാഹിക്ക് സംവരണം ചെയ്ത ഒരു സീറ്റിലേക്കുള്ള അപേക്ഷ നൽകേണ്ട അവസാന തീയ്യതി ജൂൺ 4 നാണ്. www.admission.uoc.ac.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.