പ്രവേശനോത്സവം
ന്യൂ മാഹി എം എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി കൊണ്ടാടി.
പിടിഎ പ്രസിഡന്റ് സൗജത്തിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ താഹിർ കൊമ്മോത് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ദീപ കുര്യാക്കോസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം.പി ബാബു സ്വാഗതം പറഞ്ഞു.
കെ. അനീഷ് കുമാർ, പി എം സുധീഷ്, കെ. കെ മുഫ്തിൽ മുനീർ എന്നിവർ സംസാരിച്ചു..
കുട്ടികളുടെ കലാവിരുന്നും സെബി ഓർക്കാട്ടേരിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.