ഗുരുമുനിനാരായണ പ്രസാദ് സ്വാമിയുടെയും പി.കെ. ബാലഗംഗാധരന്റെയും അനുസ്മരണം സംഘടിപ്പിച്ചു
മാഹി: ആച്ചുകുളങ്ങര ശ്രീനാരായണമഠം ഭരണസമിതിയുടെയും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ ഗുരുകുലത്തിന്റെ മൂന്നാമത് അധ്യക്ഷനായിരുന്ന മുനിനാരായണ പ്രസാദ് സ്വാമിയെയും, ആച്ചുകുളങ്ങര ശ്രീനാരായണമഠം മുൻ പ്രസിഡന്റും ഗുരുധർമ്മ പ്രചാരണ സഭ യൂണിറ്റ് പ്രസിഡന്റും മഠം രക്ഷാധികാരിയുമായിരുന്ന പി.കെ. ബാലഗംഗാധരൻയെയും അനുസ്മരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
പ്രേമാനന്ദ സ്വാമി ശിവഗിരി മഠം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഠം പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പുതുവച്ചേരി യു.പി. സ്കൂളിലെ വിരമിച്ച അദ്ധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ, മഠം ഏകോപനസമിതി കൺവീനർ രവീന്ദ്രൻ മുരിക്കോളി, ജഗന്നാഥ ക്ഷേത്രം ഡയറക്ടർ ടി.സി. ദിലീപ് മാസ്റ്റർ, ഗുരുധർമ്മ പ്രചാരക സ്‌മിതലേഖ കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഇരുവരുടെയും ആത്മീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു..
മഠം വൈസ് പ്രസിഡന്റ് രഞ്ജിത് പുന്നോൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ
മഠം സെക്രട്ടറി പി.എൻ. സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി. നിരവധി ഭക്തജനങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.