പഠനയാത്ര നടത്തി

പഠനയാത്ര നടത്തി

പയ്യന്നൂര്‍: അന്നൂർസഞ്ജയൻ സ്മാരക ഗ്രന്ഥാലയം വായനാക്കളരി പരിപാടിയുടെ ഭാഗമായി ബാലവേദി കൂട്ടുകാർക്കായി പഠനയാത്ര സംഘടിപ്പിച്ചു. പയ്യന്നൂരിലെയും, പരിസരങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും, ടൂറിസ്റ്റ് പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. അന്നൂരിൽ നിന്നും പുറപ്പെട്ട പഠനസംഘം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം, ഫയർഫോഴ്സ് ഓഫീസ്, ഗാന്ധി മ്യൂസിയം, ഉളിയത്ത് കടവ്, കവ്വായി കായൽ തീരം, വലിയപറമ്പ ബീച്ച് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മുപ്പതോളം വരുന്ന ബാലവേദി കൂട്ടുകാർ പഠനയാത്രയുടെ ഭാഗമായി യാത്രാവിവരണ കുറിപ്പും തയ്യാറാക്കുന്നുണ്ട്.
പഠന യാത്രയുടെ ഉദ്ഘാടനം ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ കെ രാമചന്ദ്രൻ നിർവ്വഹിച്ചു. ഗ്രന്ഥാലയം സിക്രട്ടറി സി വി വിനോദ് കുമാർ, ടി കെ ഗിരിധരൻ, വി എം വത്സല, രജനി രാധാകൃഷ്ണൻ, ടി കെ പ്രിയ എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നല്കി.