പെരുന്നാൾ ദിനത്തിൽ ഭക്ഷണ വിതരണം നടത്തി,സി.എച്ച് സെന്റർ മാതൃകയായി
പെരുന്നാൾ ദിനത്തിൽ നൂറുകണക്കിനാളുകൾക്ക് ഭക്ഷണ വിതരണം നടത്തി മാഹി സി.എച്ച്. സെന്റർ പതിനാലാം വർഷവും ജീവകാരുണ്യ വഴിയിൽ ശ്രദ്ധേയമായി. മാഹി ഗവ: ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, പരിമഠം മുതൽ അഴിയൂർ വരെയുള്ള തെരുവോര മക്കൾക്കും ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തു. പ്രിയദർശിനി യുവകേന്ദ്ര ചെയർമാൻ സത്യൻ കേളോത്ത് ഭക്ഷണ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി.എച്ച്.സെന്റർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. റാഫി.ഐച്ചെസ് മുഖ്യാതിഥിയായി.
സഫാ ഫൈസൽ, സി.എ.അബൂബക്കർ, ചാലക്കര പുരുഷു, ഇ.കെ.മുഹമ്മദ് അലി,
ഇഫ്തിയാസ് മഞ്ചക്കൽ, നിഹാൽ മുഹമ്മദ്, മുഹമ്മദ് റംസാൻ സംസാരിച്ചു. ആരോഗ്യ, ജീവകാരുണ്യ മേഖലകളിൽ മാഹി സി.എച്ച്.സെന്റർ
ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.