ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി
മാഹി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്യുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് അർഹരായ കുടുംബങ്ങൾക്കായുള്ള പെരുന്നാൾ കിറ്റ് വിതരണം സി.വി. സുലൈമാൻ ഹാജി കോൺഫറൻസ് ഹാളിൽ നടന്നു.
ട്രസ്റ്റ് ചെയർമാൻ എം പി അഹമ്മദ് ബഷീർ അധ്യക്ഷനായ ചടങ്ങ് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി പി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മുഖ്യ രക്ഷാധികാരി പി. യൂസുഫ് മുഖ്യപ്രഭാഷണം നടത്തി.
പി.ടി.കെ റഷീദ്, ഏ.വി ഇസ്മായിൽ, വഹാബ് പാറാൽ, അയ്യൂബ് പന്തക്കൽ, സമീർ വളവിൽ, ഷൗക്കത്ത് എസ്.ടി.യു, ഷഫീഖ്, ദുബൈ മാഹി കെ.എം.സി.സി പ്രതിനിധി ഷംസീർ പന്തക്കൽ, ഷമീൽ കാസിം എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ.കെ ഹാഷിം മൗലവി സ്വാഗതവും ഇസ്മായിൽ ചങ്ങരോത്ത് നന്ദിയും പറഞ്ഞു.
എ വി സലാം, ബദറുദ്ധീൻ പള്ളൂർ, സി.പി സമീർ, റിംഷാദ് പൂഴിത്തല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.