ഇന്ധന വില വർധനവിനെതിരെ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വില വർധനവിനെതിരെ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ന്യൂമാഹി: കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം ഇന്ധന വില വർധനവിനെതിരെ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മമ്മിമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മാഹി പാലത്തിന് സമീപം സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സാജിദ് പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ് നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ, പ്രവർത്തകർ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.