രാമവിലാസം ഹയർസെക്കൻ്ററി സ്‌കൂളിൽ സായുധസേനയിലെ തൊഴിലവസരങ്ങൾ സൗജന്യ സെമിനാർ
ചൊക്ലി : സായുധസേനയിലെ വിവിധ തൊഴിലവസരങ്ങളെ പരിചയപ്പെടുത്തുന്നതിനായി 'ഇഗ്‌നൈറ്റ്-26' - എന്ന പേരിൽ രാമവിലാസം എച്ച് എസ് എസ് എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. 6 കേരള സെറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ കേണൽ വികാസ് ജയിൻ ഉദ്ഘാടനം ചെയ്തു. ലഫ്റ്റനൻ്റ് ദിനിൽ ധനഞ്ജയൻ സോധവത്കരണ ക്ലാസ് നടത്തി.
ഹെഡ്‌മിസ്ട്രസ് സ്മിത എൻ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻ്ററി സ്റ്റാഫ് സെകട്ടറി രചീഷ് എ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കുമാർ ടി പി - എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എൻ സി സി ഓഫീസർ രാവിദ് ടി പി സ്വാഗതവും ,സർജൻ്റ് മേജർ അമുതലക്ഷ്മി നന്ദിയും പറഞ്ഞു.
ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
സായുധ സേനയെക്കുറിച്ചും, തൊഴിൽ സാധ്യതകളെക്കുറിച്ചും അവബോധം ലഭിക്കുന്നതിന് ക്ലാസ് വളരെയധികം പ്രയോജനപ്പെട്ടുവെന്ന് രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെട്ടു.