നിവേദനം നൽകി

നിവേദനം നൽകി

ചാലക്കര വയൽ പ്രദേശത്ത് ജെ ആർ വൈ റോഡിനു സമാന്തരമായുള്ള പ്രദേശത്ത്,  മഴക്കാലമായാൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സത്വര നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട്   ജവഹർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി റീജിനൽ അഡ്മിനിസ്ട്രെറ്റർക്ക് നിവേദനം നൽകി. 
തലശ്ശേരി, മാഹി ബൈപ്പാസിന്റെ പണി കഴിഞ്ഞതിനു ശേഷം ബൈപ്പാസിന്റെ ഡ്രൈനെജിൽ നിന്നും വരുന്ന മഴവെള്ളം മുഴുവനായും ഈ പ്രദേശത്തേക്കാണ് ഒലിച്ചു വരുന്നത്,  ഇതിനു പുറമെ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി തന്നെ വളരെ താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പ്രദേശത്തുള്ള ഓടകൾ വഴിയുള്ള വെള്ളവും ഈ പ്രദേശത്തേക്കാണ് ഒഴുകിയെത്തുന്നത്. ഏതാണ്ട് നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ മഴക്കാലമായാൽ ഏറെ ദുരിതത്തിലാണ് കഴിഞ്ഞു പോകുന്നത്,  പലഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന വെള്ളം,  ഒഴുകിപ്പോകാത്തതിനാൽ ഇവിടെ കെട്ടി നിൽക്കുകയും കിണറുകളിലെ വെള്ളം പോലും കുടിക്കാൻ പറ്റാത്ത ദുര്യോഗമാണ് ഉള്ളത്,  ഈ കെട്ടിനിൽക്കുന്ന വെള്ളം ഒഴുകി പോകാൻ വേണ്ടിയുള്ള ഓടകളും,  തൊടുകളും ഇവിടെ ഉണ്ടെങ്കിലും,  പല സൗകര്യവ്യക്തികൾ അത് മണ്ണിട്ട് മൂടി അവരുടെ സ്വന്തം സ്ഥലമായി ഉപയോഗിച്ച് വരികയാണ്,  ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്,  മാഹിയിലെ പി ഡബ്ലി,  ഡി,  മുനിസിപ്പാലിറ്റി,  സർവ്വേ ഡിപ്പാർട്ട്മെന്റ്,  ടൌൺ പ്ലാനിങ് എന്നീ വകുപ്പ് മേധാവികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ല എന്ന വിഷയവും അഡ്മിനിസ്ട്രെറ്റർക്ക് നൽകിയ നിവേദനത്തിൽ  ജവഹർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നിവേദനത്തിൽ അഡ്മിനിസ്ട്രെട്ടറുടെ ശ്രദ്ധയിൽ പെടുത്തി മയ്യഴി മുൻസിപ്പാലിറ്റിയിലെയും സർവ്വേ ഡിപ്പാർട്മെന്റിലെയും എഫ് എം ബി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പരിശോധിച്ചു സത്വരമായ നടപടികൾ കൈകൊള്ളണമെന്നാണ്,  അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം നടപടികൾ ഇല്ലാത്ത പക്ഷം ജനകീയ സമരത്തിന് തന്നെ ഒരുങ്ങാൻ തയ്യാറാവുകയാണ് ജവഹർ റെസിഡൻസ് അസോസിയേഷൻ. ...
സെക്രട്ടറി,  റീന അനിൽ,  പ്രസിഡന്റ് ബാബു തിലകരാജ്,  തിട്ടയിൽ ഉത്തമൻ,അനിൽ സിപി,  അനിൽ പള്ളൂർ എന്നിവർ അഡ്മിനിസ്ട്രെടറ്ററെ കണ്ട് നിവേദനം സമർപ്പിച്ചു.