അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി വേണം
ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറവണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാർക്കറ്റ് ബിൽഡിങ്ങ് ഹാളിലെ എൻ.വി സ്വാമിദാസൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം കെ.പി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി. സലീം അധ്യക്ഷത വഹിച്ചു. പി.പി. സജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വൈ.എം. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ഏറിയ സെക്രട്ടറി സി.പി.എം നൗഫൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി.പി. കലേഷ് കുമാർ, പി.കെ. അബ്ദുൾ ഷിനോഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. കലേഷ് കുമാർ (പ്രസി), പി.സലീം, എൻ.എം. മോഹനൻ (വൈ. പ്രസി),
വൈ.എം. അനിൽകുമാർ (സിക്രട്ടറി) പി.പി. സജീഷ്, പി.കെ. അബ്ദുൾ ഷിനോഫ് (ജോ. സെക്ര),
കെ. അബ്ദുൾ റസാക്ക് (ട്രഷ).