പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ് സംഘ് രൂപീകരിച്ചു
മാഹിയിലെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായി പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ് സംഘ് എന്ന പുതിയ സംഘടന രൂപീകരിച്ചു. പ്രവർത്തക സമിതി യോഗം എൻ.ജി.ഒ സംഘ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു. ബി.എം.എസ് പ്രസിഡണ്ട് സത്യൻ ചാലക്കര, രാജേഷ് ചക്കമ്പത്ത്, പി.കെ.സുസ്മിത, ടി.സായന്ത് സംസാരിച്ചു. വിജിൻ അച്ചമ്പത്ത് കൺവീനറും പി.കെ.സുസ്മിത ജോ: കൺവീനറായുമുള്ള 13 അംഗ കമ്മിറ്റിയും രൂപീകരിച്ചു.