ജവഹർ ബാൽ മഞ്ച്: പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തിരെഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശികളായ ജനറൽ സെക്രട്ടറി ശ്വേതാ സന്ദീപ്, എക്സിക്യൂട്ടീവ് മെമ്പർ റിൻസി ബേബി എന്നിവർക്ക് ജവഹർ ബാൽ മഞ്ച് മാഹി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിൽ സ്വീകരണം നൽകി. മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗം ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡണ്ട് ഇഷാനി.എസ് ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത് മുഖ്യഭാഷണം നടത്തി. അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി.അശോകൻ, നളിനി ചാത്തു, ഷസൽ ഹാരീസ്. അൻറിൻ റെജി, അൻസിൽ അരവിന്, എം.എ.കൃഷ്ണൻ, അശോക് കുമാർ, അച്ച്യുത് സജിത്ത് നാരായണൻ, സംഗീത്, ശ്രദ്ധ എന്നിവർ സംസാരിച്ചു.