*പാർട്ടി വിരുദ്ധ പ്രവർത്തനം: ബി.ജെ.പി അംഗം ടി.പി.ഫൽഗുനനെ സസ്പെന്റ് ചെയ്തു*
ബി.ജെ.പി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി.പി.രാമലിംഗത്തിന്റെ നിർദ്ദേശപ്രകാരം, പാർട്ടിയുടെ ശാസനയും സംഘടനാ താത്പര്യങ്ങളും ഗുരുതരമായി ലംഘിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ടി.പി.ഫൽഗുനനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലയളവിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും പാർട്ടിയുടെ പേര്, ചിഹ്നം, പതാക എന്നിവ ഏതുവിധേനയും ഉപയോഗിക്കുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു നിർദ്ദേശം ലംഘിക്കുന്ന പക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ, പാർട്ടി ഭാരവാഹികളോ പ്രവർത്തകരോ ഇദ്ദേഹവുമായി സംഘടനയുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ചർച്ച ചെയ്യുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് പ്രസിഡണ്ട് പ്രവിഷ് കുമാർ അറിയിച്ചു.