*പുതുച്ചേരിയിൽ രംഗസ്വാമി സർക്കാറിന് ടി.വി.കെയുടെ പിന്തുണയ്ക്ക് സാധ്യത*
*പുതുച്ചേരി ബി.ജെ.പിയിൽ അങ്കലാപ്പ്*
തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള വിജയിയുടെ പാർട്ടിയായ ടി.വി.കെ പുതുച്ചേരിയിൽ കോൺഗ്രസിനെ നേരിട്ട് എതിർക്കുന്ന എൻ ആർ കോൺഗ്രസിന പിന്തുണ നൽകാൻ തയ്യാർ. രംഗസ്വാമിയും ടി.വി.കെയ്ക്ക് പരോക്ഷമായി പിന്തുണ അറിയിച്ചു. എപ്പോൾ വേണമെങ്കിലും ബി.ജെ.പി സഖ്യത്തിൽ നിന്നും പിൻമാറാനും സാധ്യത. ഇത് പുതുച്ചേരി രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കും. പുതുച്ചേരിയിൽ നടക്കുന്ന ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേദിയിൽ തമിഴ്‌നാട് പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിയായ ആധവ് അർജുനയാണ് ഈ കാര്യം അറിയിച്ചത്. ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.
ഞങ്ങളുടെ എംഎൽഎമാരും പിന്തുണയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് പുതുച്ചേരിയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പുതുച്ചേരി വിമാനത്താവള വികസനത്തിനായി പുതുച്ചേരി അതിർത്തിയിൽ തമിഴ്‌നാട്ടിൽ ആവശ്യമായ സ്ഥലം നൽകി വിജയ് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നെന്നും
തുടർന്ന് സംസാരിച്ച പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി
പറഞ്ഞു.