ഭക്തിസാന്ദ്രമായി ആയില്യം നാൾ ആഘോഷം
ന്യൂ മാഹി | പെരിങ്ങാടി:
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷം ഭക്തിപൂർവ്വം നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡ നാമജപം, ഗണപതി ഹോമം, നാഗപൂജ, മുട്ട സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടന്നു. വിവിധ പൂജകളിലും ചടങ്ങുകളിലും നിരവധി ഭക്തർ പങ്കെടുത്തു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ ഊട്ടും സംഘടിപ്പിച്ചു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ ക്രമീകരിച്ചു. ഭക്തജനങ്ങളുടെ വലിയ സാന്നിധ്യം ആഘോഷങ്ങൾക്ക് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം സമ്മാനിച്ചു.
ക്ഷേത്രത്തിലെ അടുത്ത ആയില്യം നാൾ ആഘോഷം ജൂൺ 19 വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു