കേരള സിലബസ്സ്: എസ്.എസ്.എൽ.സി പരീക്ഷയിൽ മാഹിക്ക് നൂറ് മേനി

കേരളാ സിലബസ്സിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മാഹിയിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളും നൂറ്മേനി കരസ്ഥമാക്കി. മാഹി വിദ്യാഭ്യാസ മേഖലയിലെ സർക്കാർ വിദ്യാലയങ്ങൾ പൂർണമായും സി.ബി.എസ്.ഇ സിലബസിലേക്ക് മാറിയതോടെ കേരള സിലബസ് പ്രകാരം പരീക്ഷ നടത്തുന്നത് സ്വകാര്യ വിദ്യാലയങ്ങളിൽ മാത്രമായി മാറിയിരിക്കയാണ്. മാഹിയിൽ 7 സ്വകാര്യ വിദ്യാലയങ്ങളാണ് പരീക്ഷ എഴുതിയത്. മാഹി എക്സൽ പബ്ലിക് സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ 144/ 144 പേരും വിജയിച്ചു. 36 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ചാലക്കര സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിൽ 49/49 പേരും വിജയികളായി. 9 പേർ എ പ്ലസ് നേടി. ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 31/31 പേരും വിജയികളായി. 6 പേർ എ പ്ലസ് നേടി. മാഹി പി.കെ. രാമൻ ഹൈസ്കൂളിൽ 16/16 പേരും വിജയിച്ചു. 2 പേർ എ പ്ലസ് നേടി. ഈസ്റ്റ് പള്ളൂർ ഒ.ഖാലിദ് മെമ്മോറിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 17/17 പേരും വിജയികളായി. ഒരു കുട്ടി എപ്ലസ് നേടി. പളളൂർ ശ്രീനാരായണ ഹൈസ്കൂളിൽ 10/10 പേരും ചെമ്പ്ര എച്ച്.എച്ച്.എഫ്. ഇൻ്റർനാഷണൽ സ്‌കൂളിൽ 3/3 പേരും വിജയിച്ചു.