യു.പി.എസ് പെൻഷൻ: ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണം
കേന്ദ്ര സർക്കാർ 2025 ഏപ്രിലിൽ നടപ്പിലാക്കിയ യൂണിഫൈഡ് പെൻഷൻ പദ്ധതിയിൽ ചേർന്ന മാഹിയിലെ പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷനും അനുബന്ധ സാമ്പത്തിക ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്ന് പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാഹിയിൽ നടന്ന അസോസിയേഷന്റെ വാർഷിക സമ്മേളനം നിയുക്ത എം.എൽ.എ അഡ്വ.ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഡോ:ആന്റണി ഫെർണാണ്ട്‌സ് അധ്യക്ഷത വഹിച്ചു. എം.കെ. വിജയൻ, പി.കെ. ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട്, പി.ടി.പ്രേമരാജ്, സി.എച്ച്.പ്രഭാകരൻ, എ.മനോഹരൻ, ഡോ.ബി.ശങ്കരൻ നായർ, ഡോ:എ.പി.ശ്രീധരൻ, കെ.സുരേന്ദ്രൻ, കാഞ്ചന സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ.ആൻ്റണി ഫർണാണ്ടസ് (പ്രസിഡന്റ്), എം.കെ. വിജയൻ (സെക്രട്ടറി), പി.കെ.ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡന്റുമാർ), സി.എച്ച്.പ്രഭാകരൻ, ടി.കെ.ശൈലജ (ജോ: സെക്രട്ടറിമാർ), പി.ടി.പ്രേമരാജൻ എന്നിവരെ തെരഞ്ഞെടുത്തു.