കവിയൂർ-ഒളവിലം ബണ്ട് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം

കവിയൂർ-ഒളവിലം ബണ്ട് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം

 ഒളവിലം: കവിയൂർ-ഒളവിലം ഭാഗത്തെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ കോടികൾ മുടക്കി വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതി തകർച്ച നേരിടുന്നു. റോഡിന്റെ ഇരുവശത്തുമായി നിർമ്മിച്ച പ്രവേശന കവാട ഗോപുരത്തിലൊന്ന് ചരിഞ്ഞ് മഴ കനക്കുന്നതോടെ അപകട സാധ്യതയ്ക്ക് കാരണമാകും ഇടവേളകൾ ആനന്ദകരമാക്കാൻ വിനോദ സഞ്ചാരികൾക്കും പ്രഭാത- സായാഹ്ന സവാരിക്കും എത്തുന്നവർക്ക് ദുരിതപാതയായി മാറുകയാണ്. കാടു മുടിയും കൈവരികൾ തകർന്നും റോഡിൽ കുഴികൾ രൂപപ്പെട്ടും യാത്രാ ദുരിതം പേറുകയാണ്. വിദ്യാലയം തുറക്കുന്നതോടെ യാത്രാക്ലേശം വർദ്ധിക്കുന്ന അവസ്ഥയാണ്. അധികൃതർആവശ്യമായ ഇടപെടൽ നടത്തി ജനങ്ങളുടെ അപകട സാധ്യതയില്ലാതാക്കിയും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുകയും വേണമെന്നാണ് യാതി കരുടെ ആവശ്യം.