ഹയർ സെക്കന്ററി പഠനം: സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മയ്യഴി: മാഹി എക്സൽ പബ്ലിക് സ്കൂൾ മാനേജ്മെൻ്റ് ജി.കെ. മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഈ അധ്യയന വർഷവും സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന മാഹി സ്വദേശികളായ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ രണ്ടു വർഷത്തെ ഹയർസെക്കന്ററി പഠനം സൗജന്യമായി നൽകുന്നു.
വിജയലക്ഷ്മി അമ്മ മെമ്മോറിയൽ സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർഥികൾക്ക് എക്സൽ പബ്ലിക് സ്കൂളിലെ പഠനത്തിനാവശ്യമായ സ്കൂൾ ഫീസ്, അഡ്‌മിഷൻ ഫീസ്, യൂണിഫോം, പുസ്തകങ്ങൾ എന്നിവ സൗജന്യമായിരിക്കും.
വിജയലക്ഷ്മി അമ്മ സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോമുകൾ എക്സൽ പബ്ലിക് സ്കൂൾ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ 22 നകം സമർപ്പിക്കണം.