മാഹി പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതുതായി തുടങ്ങിയ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു
മാഹി ആരോഗ്യമേഖലയിലെ ആദ്യത്തെ ശീതികരിച്ച അത്യാധുനിക സൗകര്യങ്ങളോടും യന്ത്രസംവിധാനങ്ങളോടും കൂടിയതാണ് ഫിസിയോ തെറാപ്പി യൂണിറ്റ്. 5 പേർക്ക് ഒരേ സമയം തെറാപ്പി ചികിത്സ നടത്താനുള്ള സൗകര്യമുണ്ട്.
മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പളളൂർ ആശുപത്രി മേധാവി സി.എച്ച്.രാജീവൻ, Dr പി. പി ബിജു എന്നിവർ സംസാരിച്ചു.