ഗ്രീൻസ് ആശുപത്രിക്കെതിരെയുള്ള അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണം:- സ്റ്റാഫ് അസ്റ്റോസിയേഷൻ

ഗ്രീൻസ് ആശുപത്രിക്കെതിരെയുള്ള അനാവശ്യമായ  ആരോപണങ്ങൾ ഒഴിവാക്കണം:- സ്റ്റാഫ് അസ്റ്റോസിയേഷൻ

അഴിയൂർ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലിനജലം
ടാങ്കുകളിൽ നിന്ന് ചോരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുന്നതിനിടെ അനാവശ്യമായ ആരോപണങ്ങൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അറുപത്തഞ്ചോളം സ്ത്രീ ജീവനക്കാർക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണെന്ന്  സ്ഥാപനത്തിലെ സ്ത്രീകളായ ജീവനക്കാർ വ്യക്തമാക്കി.

സ്ഥാപനത്തിലെ ആരോപണ വിധേയമായ ഇത്തരം വിഷയങ്ങൾക്ക് മാനേജ്മെന്റും പഞ്ചായത്ത്,  ആരോഗ്യ വകുപ്പ് വിഭാഗവും ചേർന്ന് കൊണ്ട് പരിഹാരം കാണുന്നുണ്ട്.

എന്നാൽ ഇതിനിടെ രാത്രികാലങ്ങളിൽ സ്ഥാപനത്തിൽ DJ പാർട്ടി നടക്കാറുണ്ടെന്ന അനാവശ്യമായ വിവാദങ്ങൾ ചിലർ ആരോപിക്കുന്നത് തീർത്തും വേദനാജനകമാണ്.

നിരവധി വിദേശികൾ ചികിൽസാർത്ഥം സന്ദർശിക്കുന്ന സ്ഥാപനമാണ് അഴിയൂരിലെ ഗ്രീൻസ്. കേരളത്തിലെ തനതായ കലാരൂപങ്ങളായ മോഹിനിയാട്ടം, ഭരതനാട്ട്യം, കളരിപ്പയറ്റ്, ചെണ്ടമേളം, തുടങ്ങിയ കലാരൂപങ്ങൾ നാട്ടിലെ കലാവൈഭവമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട്
രാത്രി 8 മണി മുതൽ 10 മണി വരെ (ചെണ്ടമേളം ഒഴികെ ) പരിചയപ്പെടുത്തുന്ന ചടങ്ങിനെയാണ് ചില തൽപ്പരകക്ഷികൾ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും DJ പാർട്ടിയെന്ന് മനപ്പൂർവ്വം അനാവശ്യ ആരോപണം ഉന്നയിക്കുന്നത്, പ്രതിക്ഷേധാർഹമാണ്.
കേരളത്തിൽത്തന്നെ NABH സർട്ടിഫിക്കറ്റ് നേടിയ അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നാണ് അഴിയൂരിന്റെ അഭിമാനമായ അഴിയൂരിലെ ഗ്രീൻസ് ആയൂർവ്വേദയെന്നും, ഗ്രീൻസ് പ്രതിനിധികൾ വ്യക്തമാക്കി..

26 വർഷക്കാലമായി നാൽപ്പതോളം തെറാപ്പിസ്റ്റുകളും, 8 ൽപ്പരം ലേഡി ഡോക്ടേഴ്സ് ഉൾപ്പെടെ ജോലി ചെയ്യുന്ന, അറുപഞ്ചോളം വരുന്ന
തദ്ദേശീയരായ  സ്ത്രീ ജീവനക്കാരെയും ബാധിക്കുന്ന  തരത്തിലുള്ള ഇത്തരം പ്രസ്ഥാനവകൾ ഇനിയും ആവർത്തിക്കുന്ന പക്ഷം നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന്  സ്‌റ്റാഫ് അസ്റ്റോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കുടുംബം പോറ്റാനായി ഉപജീവനമാർഗ്ഗത്തിനായി മാന്യമായി  തൊഴിലെടുത്ത് ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള സ്ത്രീകളെ ഇത്തരം പ്രസ്ഥാവനകൾ നടത്തി അധിക്ഷേപിക്കരുതെന്നും ജീവനക്കാർ വ്യക്തമാക്കി.