മാഹി മേഖല സി ബി.എസ്.ഇ. പ്ലസ് റ്റൂ പരീക്ഷയിൽ ഇത്തവണയും ഉന്നത വിജയം.
മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ പ്ലസ് റ്റൂ സി ബി.എസ്.ഇ.പരീക്ഷയിൽ ഇത്തവണയും ഉന്നത വിജയം. പരീക്ഷ എഴുതിയ 344 കുട്ടികളിൽ 300 കുട്ടികൾവിജയിച്ചു. 87.2% വിജയമാണ് മാഹി നേടിയത്.
മാഹി ജവഹർലാൽ നെഹ്റു ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 114 കുട്ടികളിൽ 95 പേർ വിജയികളായി (83%) മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 73 ൽ 55 പേർ വിജയിച്ചു.( 75.34%) പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷയെഴുതിയ 52 ൽ 49 പേരും. (94.23 %) പന്തക്കൽ പി.എം.ശ്രീ. ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 105 ൽ 101. (96.19%) വിജയിച്ചു. മാഹി മേഖലയെ ഉന്നത വിജയത്തിലേക്കെത്തിച്ച അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും മാഹി മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം എം. തനൂജ, ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് പി പി ഷൈജിത്ത്, സെക്രട്ടറി ആൻറണി മാത്യു എന്നിവർ അഭിനന്ദിച്ചു.