പോണ്ടിച്ചേരി കേരള സമാജം: നിയുക്ത മാഹി എം..എൽ.എക്ക് സ്വീകരണം നൽകി

പോണ്ടിച്ചേരി കേരള സമാജം: നിയുക്ത മാഹി എം..എൽ.എക്ക് സ്വീകരണം നൽകി


പോണ്ടിച്ചേരി കേരള സമാജം പ്രതിനിധികൾ, പുതുച്ചേരി നിയമസഭയിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മാഹി എം.എൽ.എ അഡ്വ.ടി. അശോക് കുമാറിന് സ്വീകരണം നൽകി. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. കേരള സമാജം പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളസമാജം നടത്തി വരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പോണ്ടിച്ചേരി മലയാളികളുടെ പ്രധാന പ്രശ്‌നമായ നാട്ടിലേയ്ക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ തന്നാലാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. തുടർന്ന് അദ്ദേഹം കേരള സമാജത്തിൻ്റെ ആജീവാനന്ത അംഗത്വം സ്വീകരിച്ചു. കേരള സമാജം പ്രതിനിധീകളായ സി.എച്ച്.രവീന്ദ്രൻ, ഡോ.സി.പി.പ്രിൻസ്, ജൂഡ് ബെർലിൻ, ഷംജിത്ത് സുകുമാരൻ, സുനിൽ, ഡോ.ജോഷിശങ്കർ, എൻ.പി..സിഗേഷ്, വി.എം.രതീഷ്‌ കുമാർ, ഡോ.ദീപക്ക്, ഡോ.നൈനാൻ ജേക്കബ്, ധനജ്ഞയൻ എന്നിവർ സംബന്ധിച്ചു.