ദേശീയപാത നിർമ്മാണം ഇഴയുന്നെന്ന് പരാതി; ഉപകരാറെടുത്ത വാഗാഡ് കമ്പനിയെ മാറ്റി. അഴിയൂർ - വെങ്ങളം റീച്ചിന്റെ ചുമതല പുതിയ കമ്പനികൾക്ക്.

ദേശീയപാത നിർമ്മാണം ഇഴയുന്നെന്ന് പരാതി; ഉപകരാറെടുത്ത വാഗാഡ് കമ്പനിയെ മാറ്റി. അഴിയൂർ - വെങ്ങളം റീച്ചിന്റെ ചുമതല പുതിയ കമ്പനികൾക്ക്.

 ദേശീയ പാതാ നിർമാണം എങ്ങുമെത്താതായതോടെ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി.

നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗള്‍ഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്. പുതിയ കമ്പനി നിർമാണ പ്രവർത്തി തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയില്‍ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്.

40 ശതമാനം മാത്രമാണ് ഈ റീച്ചില്‍ നിർമാണം നടന്നത്. വടകര മേല്‍പ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല . മുക്കാളിയില്‍ മണ്ണിടിഞ്ഞ ഭാഗം രണ്ടു വർഷം ആയിട്ടും പരിഹരിച്ചിട്ടില്ല. ഉപകരാറില്‍ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.