അഴിയൂരിൽ കെ.കെ.രമയുടെ നന്ദി പ്രകടന യാത്രക്ക് തുടക്കം

അഴിയൂരിൽ കെ.കെ.രമയുടെ നന്ദി പ്രകടന യാത്രക്ക് തുടക്കം

അഴിയൂർ : വോട്ടർമാരെ കണ്ട് നന്ദി പറയാനായി കെ.കെ രമയുടെ നന്ദി പ്രകടന യാത്രക്ക് തുടക്കമായി. കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തി വികസന തുടർച്ചയുണ്ടാകുമെന്ന് കെ.കെ.രമ പറഞ്ഞു. യു.എ.റഹീം അധ്യക്ഷത വഹിച്ചു. എൻ. വേണു , പി.പി. ജാഫർ , വി.കെ.അനിൽ കുമാർ , പി.ബാബുരാജ്, പി.പി.ഇസ്മായിൽ, ബാബു ഒഞ്ചിയം, ടി.സി രാമചന്ദ്രൻ , ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , മോനാച്ചി ഭാസ്ക്കരൻ ,കെ.പി. വിജയൻ , സി. സുഗതൻ , വി.പി. പ്രകാശൻ , പി.കെ. കോയ , കെ.പി.രവീന്ദ്രൻ , ശ്യാമള കൃഷ്ണാർ പിതം, സാജിത് നെല്ലോളി, എം.ഇസ്മായിൽ, കെ.റംലത്ത്, സോമൻ കൊളരാട് എന്നിവർ സംസാരിച്ചു.