കണ്ണി പൊയിൽ ബാബുവിനെ അനുസ്മരിച്ചു
മാഹി: സി.പി.എം.നേതാവ് കണ്ണി പൊയിൽ ബാബുവിന്റെ രക്തസാക്ഷി ദിനാചരണം നടന്നു. ടി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെoബർ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. കെ. രമേശൻ, വടക്കൻ ജനാർദ്ദനൻ. അഡ്വ: ടി. അശോക് കുമാർ. പി.കെ. പ്രേംനാഥ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രമേശ് ബാബു. കെ.പി. നൗഷാദ് സംസാരിച്ചു. പൊതുയോഗത്തിൽ വെച്ച് നിയുക്ത മാഹി എം.എൽ.എ. അഡ്വ: ടി. അശോക് കുമാറിനെ സി.പി.എംകണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെoബർ. പി. ഹരീന്ദ്രൻ ആദരിച്ചു. പ്രകടനവും പുഷ്പാർച്ചനയും നടന്നു.