യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു

യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു

മാഹി: ഭാരതീയ മൂല്യങ്ങളിൽ ആത്മവിശ്വാസവും പരമ്പര, സംസ്കൃതി, ആദർശം എന്നിവയിൽ അഭിമാനവുമുള്ള സമാജത്തെ വളർത്താനാണ് രാഷ്ടീയ സ്വയം സേവക സംഘം പ്രവർത്തിക്കുന്നതെന്ന് സംഘത്തിൻ്റെ പാനൂർ ഖണ്ഡ് പ്രചാർ പ്രമുഖ് ഇ.ടി. കെ.രമീഷ് പറഞ്ഞു. ന്യൂമാഹിയിലെ ബലിദാനി സ്വർഗ്ഗീയ യു.സി. ഷമേജിൻ്റ ബലിദാന ദിനത്തിൽ സമൃതി മണ്ഡപത്തിൽ നടന്ന പുഷ്പാജ്ഞലിക്കു ശേഷം സ്വർഗ്ഗീയ കനകൻസേവ കേന്ദ്രത്തിൽ നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു രമീഷ് .

 രാഷ്ട്രീയ സ്വയംസേവക സംഘം പരിഹാസവും എതിർപ്പും പരിഗണനയും കഴിഞ്ഞ് പ്രതീക്ഷയുടെ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മറ്റുള്ള സംഘടനകൾ മൽസരാത്മവും സമരാത്മകവുമായി പ്രവർത്തിക്കുമ്പോൾ സംഘം രാഗാത്മവും താളാത്മവുമായി സമാജത്തിന്റെ സമന്വയത്തിനായാണ് പ്രവർത്തിക്കുന്നത്. സംഘ പ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമായാണ് കന്യകാമേരി കന്യാകുമാരി ആയതും, 1950 ൽ ശബരിമല തീവെപ്പ് സമയം പ്രതികരിക്കാത്ത ഹിന്ദു ശബരിമല ആചാര ലംഘന സമയത്ത് പ്രതികരിച്ചതും, രാമസിംഹൻ കൊലപാതകത്തിൽ ആത്മവിശ്വാസം നഷ്ടപെട്ട ഹിന്ദുവിന് മാറാട് കലാപത്തിൽ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ സാധിച്ചതും സംഘപ്രവർത്തനത്തിന്റെ ഭാഗമായാണ്. ഭാരതത്തിന്റെ പ്രതിനിധികളായ ജഗദീഷ് ചന്ദ്രബോസിനെയും രവീന്ദ്രനാഥ ടാഗോറിനെയും അടിമത്ത രാജ്യത്തിന്റെ പ്രതിനിധി എന്ന് അധിക്ഷേപിച്ചവർ ഇന്ന് ഭാരതത്തിന്റെ പ്രതിനിധികളെ അംഗീകരിച്ച് ആരാധിക്കുന്നതും സംഘപ്രവർത്തകരുടെ ത്യാഗത്തിന്റെ ഭാഗമാണെന്നും രമീഷ് പറഞ്ഞു. 

രാഷ്ട്രീയ സ്വയം സേവകസംഘo ജില്ല സേവപ്രമുഖ് കെ.പി.സന്ദീപ്,പാനൂർ ഖണ്ഡ് സമ്പർക്ക പ്രമുഖ് പി. പ്രതീഷ് കുമാർ, ഖണ്ഡ് സഹ: ശാരിരിക് പ്രമുഖ് കെ.പി. സുനീഷ് എന്നിവരും സംബന്ധിച്ചു.

ചിത്രവിവരണം : ന്യൂമാഹിയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന സ്വർഗ്ഗീയ യു.സി. ഷമേജിൻ്റെ ബലിദാന ദിനത്തിൻ ഈച്ചിയിൽ നടന്ന ശ്രദ്ധാജ്ഞലി ചടങ്ങിൽ പാനൂർഖണ്ട് പ്രചാർ പ്രമുഖ് ഇ.ടി കെ.രമീഷ് സംസാരിക്കുന്നു.