പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കമായി

പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കമായി

പാനൂർ: 
പാനൂർ  മുനിസിപ്പാലിറ്റിയുടെ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ( ഒന്നാം ഘട്ടം ) പാനൂർ ടൗൺ ശുചീകരണത്തിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം  പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു. പരിപാടിയിൽ  വൈസ് ചെയർ പേഴ്സൺ  ടി. എം.ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺമാരായ നജീർ പാനൂർ , സുഹൈൽ മേക്കുന്ന് എന്നിവർ സംസാരിച്ചു .
ഹെൽത്ത് സുപ്പർ വൈസർ ശശി നടുവിലക്കണ്ടിയിൽ പദ്ധതി വിശദീകരിച്ചു . കൗൺസിലർമാരായ . അൻസത്ത് മീത്തൽ , ഷമീന, ബൈജു,സാവിത്രി, സുരേന്ദ്രൻ, എൻ. എ. റഫീഖ്,ആരോഗ്യ പ്രവർത്തകർ , ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു. നിഷിത ചന്ദ്രൻ സ്വാഗതം പറഞ്ഞു.