പാചക വാതക വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

പാചക വാതക വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ ഉയർത്തിയതിനെതിരെ സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ 24 മണിക്കൂർ പണിമുടക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിക്ഷേധിക്കുന്നത്.

ഒറ്റയടിക്ക് 993/- രൂപ വർധിപ്പിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോൾ 3085/-രൂപ ആയി ഉയർന്നിരിക്കുകയാണ്. ഈ വർധനവ് ഹോട്ടൽ വ്യവസായത്തിനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ പറയുന്നു.

വിലക്കയറ്റം, ഉയർന്ന വാടക, തൊഴിലാളികളുടെകൂലിവർധനഎന്നിവയെല്ലാം ചേർന്ന് ഹോട്ടൽ മേഖല ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്ന് സംഘടന വ്യക്തമാക്കി. ഇതിന് പുറമെ സിലിണ്ടർ ക്ഷാമം കൂടി വന്നതോടെ പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്ത് 50%ത്തിൽ താഴെ ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.