പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: എൻഡിഎ മുന്നേറ്റത്തിൽ, എൻ. രംഗസാമി വിജയിച്ചു

പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: എൻഡിഎ മുന്നേറ്റത്തിൽ, എൻ. രംഗസാമി വിജയിച്ചു

പുതുച്ചേരി: പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം എൻഡിഎ (NDA) സഖ്യം ശക്തമായ മുന്നേറ്റം തുടരുന്നു. ഇതുവരെ എൻഡിഎ ഒരു സീറ്റിൽ വിജയം നേടിയിട്ടുണ്ട്, കൂടാതെ 11 സീറ്റുകളിൽ ലീഡിലാണ്. മറുവശത്ത് എസ്പിഎ (SPA) സഖ്യം 2 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 മണ്ഡലങ്ങളിൽ മുന്നിലാണ്.
എൻഡിഎയിലെ ഘടകകക്ഷികളിൽ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് ഒരു സീറ്റിൽ വിജയം നേടി 8 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ബിജെപി 2 സീറ്റുകളിൽ, എഐഎഡിഎംകെ 1 സീറ്റിൽ മുന്നിലാണ്. ഇതോടെ എൻഡിഎയുടെ ആകെ നില 12 സീറ്റുകളായി. എസ്പിഎ സഖ്യത്തിൽ കോൺഗ്രസ് 1 സീറ്റിലും, ഡിഎംകെ 1 സീറ്റിലും ലീഡ് ചെയ്യുന്നു.
ഇതിനിടെ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസാമി തട്ടാഞ്ചാവടി നിയോജക മണ്ഡലത്തിൽ 4441 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. എൻ.ആർ കോൺഗ്രസ് സ്ഥാനാർത്ഥിയായ അദ്ദേഹം ശക്തമായ മത്സരം മറികടന്നാണ് വിജയിച്ചത്. നെയ്യം മക്കൾ കഴകം സ്ഥാനാർത്ഥി ഇ. വിനായഗം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, മുൻ മുഖ്യമന്ത്രി വി. വൈതിലിംഗം (കോൺഗ്രസ്) സ്വതന്ത്ര സ്ഥാനാർത്ഥി കെ. സേതുവിനുപിന്നിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തട്ടാഞ്ചാവടി മണ്ഡലത്തിൽ എൻ. രംഗസാമിയുടെ വിജയം തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.