ഉളിയിൽ ബൈക്ക് ഇലക്ട്രിക് തൂണിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉളിയിൽ ബൈക്ക് ഇലക്ട്രിക് തൂണിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

പാനൂർ :

 ഉളിയിൽ നരയം പാറയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 
പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ് ലീം (26) ആണ് മരിച്ചത്. ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന ബൈക്ക് നരയം പാറയില്‍ പെട്രോൾ പമ്പിന് മുൻവശമാണ്
അപകടത്തിൽപ്പെട്ടത്. 
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു. യുവാവ് എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഗുരുതരമായി  ശരീരമാസകലം പൊള്ളലേറ്റ തസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കിഴ്മാടത്തെ കക്കോത്തിയില്‍ റഹീമിന്റെയും കാട്ടിൽ പറമ്പത്ത് സുഹറയുടെയും മകനാണ്