അപ്രഖ്യാപിത ലോഡ്ഷെഡിംഗ് അഴിയൂരിൽ കിടപ്പു രോഗികളും നവജാത ശിശുക്കളും ദുരിതത്തിൽ

അപ്രഖ്യാപിത ലോഡ്ഷെഡിംഗ് അഴിയൂരിൽ കിടപ്പു രോഗികളും നവജാത ശിശുക്കളും ദുരിതത്തിൽ

അഴിയൂരിൽ മൂന്നും നാലും മണിക്കൂർ നീളുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗിൽ ദുരിതത്തിലായത് നവജാത ശിശുക്കളും കിടപ്പു രോഗികളും. അഴിയൂർ കൂട്ടം സൗഹൃദ കൂട്ടയ്മ അപ്രഖ്യാപിത ലോഡ് ഷെഡിംഗിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

അഴിയൂർ സെക്ഷൻ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ഇന്ന്  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ് ശ്രീ. രഞ്ജിത്ത് കണ്ണോത്ത് ധർണ്ണ സമരം ഉത്ഘാടനം നിർവ്വഹിച്ചു.

പവർ കട്ടില്ലാത്ത 10 വർഷത്തിൻ്റെ പേരിൽ വോട്ട് വാങ്ങി തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് നടപ്പിലാക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ഇലക്ട്രിസിറ്റി ബോർഡും സർക്കാരും എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
 അശോകൻപി. യം, സ്വാഗതം ആശംസിച്ച സമരത്തിന് കൂട്ടായ്മയുടെ പ്രസിഡണ്ട് ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.*
*ചെറിയ കോയ തങ്ങൾ, ഷുഹൈബ് കൈതാൽ, നവാസ് നെല്ലോളി , യു.എ റഹീം,  അബ്‌ദുൾ ജലീൽ സി.കെ, യൂസഫ് എ.വി, പ്രകാശൻ വി.പി,  ബാലകൃഷ്ണൻ പാമ്പള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഹമ്മദ് കൽപക, നസീർ വീരോളി,  രാജൻ തീർത്ഥം, മഹമ്മൂദ് ഫനാർ, ബാബു.സി.കെ, മാലതി കൃഷ്ണ, ശ്യാമള കൃഷ്ണാർപിതം, സജ്ന. സി.കെ, സീമന്തിനി, ജയപ്രദീഷ് , ബാലൻ മാണിക്കോത്ത് എന്നിവർ ധർണ്ണ സമരത്തിന് നേതൃത്വം നൽകി. കെ.പി. വിജയൻ നന്ദി പറഞ്ഞു.