ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്: ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്: ഇടിമിന്നല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകും. കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ പ്രവചനമുള്ളത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.