മാഹിയിലെ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മാഹി : മാഹി സബ് ട്രഷറിയിൽ നിന്നും സർവീസ് / കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2026 മെയ് 4-ാം തീയ്യതി മുതൽ 29 ാം തീയ്യതി വരെ, സബ് ട്രഷറി മാഹിയുടെ പ്രവർത്തി ദിവസങ്ങളിൽ പെൻഷൻ ബുക്കുമായി വന്നു അവരവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.
സബ് ട്രഷറി മാഹിയിൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുള്ള പെൻഷൻകാർ ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് തപാൽ മുഖേനയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ ആളുകൾ നേരിട്ടോ ഓഫീസിൽ എത്തിക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ചെയ്യുന്നവർ www.jeevanpramaan.gov.in അല്ലെങ്കിൽ Indiapost വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അതിൻ്റെ കോപ്പി സബ് ട്രഷറി ഓഫീസർ, ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ് (ബ്രാഞ്ച്), മാഹി -677310 വിലാസത്തിലോ എന്ന ddat.mahe@py.gov.in എന്ന ഇ-മെയിൽ വഴിയോ അയക്കേണ്ടതാണ്. സ്വാതന്ത്ര്യ സമര പെൻഷൻകാർ അല്ലാത്ത കുടുംബ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട അധികാരികൾ നൽകുന്ന പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.സർവീസ്/ കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻകാരുടെ കുടുംബാംഗങ്ങൾ പെൻഷൻകാരുടെ മരണ വിവരം നേരിട്ടോ അല്ലെങ്കിൽ മേൽപറഞ്ഞ പോസ്റ്റൽ അഡ്രസ്സ് / ഇ-മെയിൽ വഴി ഉടൻ തന്നെ സബ് ട്രഷറി, മാഹിയെ അറിയിക്കേണ്ടതാണ്. എന്ന് സബ് ട്രഷറി ഓഫീസർ
മുഹമ്മദ് അനീഫ പാച്ചാംകണ്ടി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.